കൊല്ലം: കൊല്ലത്ത് ട്രാക്കിലേക്ക് കൂറ്റൻ മരം വീണ് വൈദ്യുതി ലൈൻ തകർന്ന് ട്രെയിൻ ഗതാഗതം ഏറെനേരം തടസപ്പെട്ടു. ഇന്നലെ രാത്രി 7.20ന് കോർപ്പറേഷന്റെ പോളയത്തോട് ശ്മശാനം വളപ്പിലെ മഹാഗണി മരമാണ് വീണത്. ട്രാക്കിലെ വൈദ്യുതി ലൈനിൽ നിന്ന് മരത്തിലേക്ക് തീ പടർന്ന് ആളിക്കത്തി. ഈ സമയം ട്രെയിൻ വരാത്തത് വൻ ദുരന്തം ഒഴിവാക്കി. ഫയർഫോഴ്സ് എത്തി തീയണച്ചശേഷം മരം വെട്ടിമാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |