ടെൽ അവീവ്: ഇറാന്റെ ആക്രമണത്തിനൊപ്പം പങ്കുചേർന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ യെമനിലെ ഹൂതി വിമതർക്ക് കനത്ത തിരിച്ചടി നൽകി ഇസ്രയേൽ. യെമന്റെ തലസ്ഥാനമായ സനായിൽ ഹൂതി സൈനിക മേധാവി മുഹമ്മദ് അബ്ദുൾ കരീം അൽ-ഗമാരിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്ന കെട്ടിടത്തിന് ഇസ്രയേൽ ബോംബിട്ടു. ഹൂതികളുടെ മിസൈൽ പദ്ധതിയുടെ തലവൻ കൂടിയാണ് ഗമാരി. ഇയാൾ കൊല്ലപ്പെട്ടോയെന്ന് വ്യക്തമല്ല.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് പത്ത് മൃതദേഹങ്ങൾ കണ്ടെത്തി. കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഹൂതികളുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിലിന്റെ മേധാവി മെഹ്‌ദി അൽ-മഷാത്, മിലിട്ടറി ഇന്റലിജൻസ് തലവൻ അബു അലി അൽ-ഹക്കീം തുടങ്ങിയ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.
കെട്ടിടത്തിൽ നിരവധി ഹൂതി കമാൻഡർമാരുമുണ്ടായിരുന്നു. ഇന്നലെ ടെൽ അവീവിലെ ജാഫയ്ക്ക് നേരെ ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തിരുന്നു. ഗാസ യുദ്ധം തുടങ്ങിയതുമുതൽ
ഹൂതികൾ ഇസ്രയേലിന് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇസ്രയേൽ ഇവ തകർക്കുന്നുമുണ്ട്.
ഏറ്റുമുട്ടൽ രൂക്ഷം,
വ്യാപക നാശം
# ഇറാൻ
മിസൈൽ പതിച്ച് ഷഹ്രാൻ എണ്ണ ഡിപ്പോയിൽ നാശം. ടെഹ്റാനിൽ 14 നില കെട്ടിടം തകർന്നു
ലോകത്തെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡായ സൗത്ത് പാർസിൽ തീപിടിത്തം. പ്രവർത്തനം ഭാഗികകമായി നിറുത്തി
അൽബോർസ് പ്രവിശ്യയിൽ രണ്ട് മൊസാദ് ഏജന്റുമാർ പിടിയിൽ
# ഇസ്രയേൽ യു.എസ്- ഇറാൻ ആണവ ചർച്ചയെ തുരങ്കം വയ്ക്കുന്നു. യു.എസിന്റെ പിന്തുണയോടെയാണ് ആക്രമണം. ഇറാൻ സ്വയം പ്രതിരോധിക്കുകയാണ്
- അബ്ബാസ് അരാഖ്‌ചി,
വിദേശകാര്യ മന്ത്രി, ഇറാൻ
# ഇസ്രയേൽ
ജെറുസലേം, ഹൈഫ, ടെൽ അവീവ്, തമ്ര, ബതം യാം നഗരങ്ങളിൽ മിസൈൽ പ്രഹരം. വീടുകൾ തകർന്നു
പൊതുഇടങ്ങളിൽ കൂട്ടംചേരലുകൾ ഒഴിവാക്കാൻ നിർദ്ദേശം. നാശനഷ്ടമുണ്ടായ ഇടങ്ങൾ നെതന്യാഹു സന്ദർശിച്ചു
ഇസ്രയേലിലേക്ക് പോകരുതെന്ന് പൗരന്മാരോട് യു.കെയുടെ നിർദ്ദേശം
# ഇറാന്റെ ഭീഷണി പൂർണമായും ഇല്ലാതാക്കും വരെ ആക്രമണം തുടരും
- ബെഞ്ചമിൻ നെതന്യാഹു,
പ്രധാനമന്ത്രി, ഇസ്രയേൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |