കൊച്ചി: കായിക കേരളത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് സ്‌പോർട്സ് കോൺക്ലേവ് സംഘടിപ്പിക്കാൻ കേരളത്തിലെ കായിക മാദ്ധ്യമ പ്രവർത്തകരുടെ സംഘടനയായ കെ-സ്‌പോർട്സ് ജേർണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്.ജെ.എ). ഒക്ടോബറിലായിരിക്കും കോൺക്ലേവ്. കടവന്ത്ര റീജ്യണൽ സ്‌പോർട്സ് സെന്ററിൽ ഇന്നലെ നടന്ന കെഎസ്.ജെ.എയുടെ ആദ്യ വിശാല പൊതുയോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഭാരവാഹികൾ സ്ഥാനമേറ്റു.പ്രസിഡന്റായി സ്റ്റാൻ റയാൻ (ദ ഹിന്ദു), സെക്രട്ടറിയായി സി.കെ രാജേഷ് കുമാർ (ജന്മഭൂമി), ട്രഷററായി അഷ്റഫ് തൈവളപ്പ് (ചന്ദ്രിക), വൈസ് പ്രസിഡ്റുമാരായി സുനീഷ് തോമസ് (മലയാള മനോരമ), സനിൽ ഷാ (ഏഷ്യാനെറ്റ് ന്യൂസ്), ജോയിന്റ് സെക്രട്ടറിമാരായി ആർ.രഞ്ജിത് (ദേശാഭിമാനി), സിറാജ് കാസിം (മാതൃഭൂമി) എന്നിവർ ചുമതലയേറ്റു. എക്സിക്യൂട്ടീവ് അംഗങ്ങൾ: പ്രശാന്ത് മേനോൻ (ടൈംസ് ഓഫ് ഇന്ത്യ), ജോസഫ് മാത്യു (മാതൃഭൂമി), എൻ.എസ് നിസാർ (മാധ്യമം), ജോബി ജോർജ് (ഏഷ്യാനെറ്റ് ന്യൂസ്), വിനോദ് ദാമോദരൻ (ജന്മഭൂമി),പ്രവീൺ ചന്ദ്രൻ (ദ ഹിന്ദു), ജീനാ പോൾ (മനോരമ ന്യൂസ്), എം.ജി ലിജോ (ധനം), അനീഷ് ആലക്കോട് (ദീപിക), സാംപ്രസാദ് ഡേവിഡ് (കേരളകൗമുദി), അനൂപ് ഷണ്മുഖൻ (റിപ്പോർട്ടർ), ജയേഷ് പൂക്കോട്ടൂർ (മാതൃഭൂമി ന്യൂസ്). രക്ഷാധികാരികൾ: കമാൽ വരദൂർ (ചന്ദ്രിക), ആന്റണി ജോൺ (മലയാള മനോരമ), കെ.വിശ്വനാഥ് (മാതൃഭൂമി), അനിൽ അടൂർ (ഏഷ്യാനെറ്റ് ന്യൂസ് ), ജോയ് നായർ (ജയ്ഹിന്ദ് ന്യൂസ്). ചടങ്ങിൽ അന്തരിച്ച പ്രമുഖ കായിക മാദ്ധ്യമപ്രവർത്തകരായിരുന്ന പി.ടി ബേബി, യു.എച്ച് സിദ്ദിഖ് എന്നിവരെ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |