റോം : ഇറ്റാലിയൻ ദേശീയ ഫുട്ബാൾ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് ലൂസിയാനോ സ്പെല്ലേറ്റി പുറത്ത്. മുൻ താരം ഗെന്നാരോ ഗറ്റൂസോയാണ് പുതിയ ഹെഡ് കോച്ച്.2006 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന ഗറ്റൂസോ 73 മത്സരങ്ങളിൽ ഇറ്റാലിയൻ കുപ്പായമണിഞ്ഞ മിഡ്ഫീൽഡറാണ്. 2013ൽ വിരമിച്ചശേഷം എ.സി മിലാൻ, നാപ്പോളി, വലൻസിയ,മാഴ്സെ തുടങ്ങിയ ക്ളബുകളെ പരിശീലിപ്പിച്ച ഗറ്റൂസോ ക്രൊയേഷ്യൻ ക്ളബ് ഹയ്ദുക് സ്‌പ്ളിറ്റിൽ നിന്നാണ് ദേശീയ ചുമതല ഏറ്റെടുക്കാനെത്തുന്നത്.
കഴിഞ്ഞ രണ്ട് ലോകകപ്പുകൾക്കും യോഗ്യത നേടാൻ കഴിയാതിരുന്ന ഇറ്റലിക്ക് 2026 ലോകകപ്പിൽ യോഗ്യത നേടിക്കൊടുക്കുക എന്ന വലിയ വെല്ലുവിളിയാണ് 47കാരനായ ഗറ്റൂസോയ്ക്ക് മുന്നിലുള്ളത്. ഈമാസമാദ്യം നടന്ന യോഗ്യതാ റൗണ്ട് മത്സരത്തിൽ നോർവേ 3-0ത്തിന് ഇറ്റലിയെ തോൽപ്പിച്ചതാണ് സ്പെല്ലേറ്റി തെറിക്കാൻ കാരണം. സെപ്തംബറിൽ ഇസ്രയേലിനും എസ്തോണിയയ്ക്കും എതിരെയാണ് ഇറ്റലിയുടെ അടുത്ത യോഗ്യതാ റൗണ്ട് മത്സരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |