മുംബയ് : വർഷം സെപ്തംബർ 30 മുതൽ നവംബർ രണ്ടുവരെ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ ഫിക്സ്ചർ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. ഇന്ത്യയാണ് ലോകകപ്പ് വേദിയെങ്കിലും പാകിസ്ഥാന്റെയും ഇന്ത്യയ്ക്ക് എതിരായത് ഒഴികെയുള്ള ശ്രീലങ്കയുടെയും മത്സരങ്ങൾ ലങ്കയിലെ കൊളംബോയിലാണ് നടക്കുക. സെപ്തംബർ 30ന് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ബംഗളുരുവിലാണ് ഉദ്ഘാടനമത്സരം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഒക്ടോബർ അഞ്ചിന് കൊളംബോയിൽ നടക്കും.
ഇന്ത്യ,പാകിസ്ഥാൻ,ശ്രീലങ്ക, ഓസ്ട്രേലിയ,ഇംഗ്ളണ്ട്,ദക്ഷിണാഫ്രിക്ക,ബംഗ്ളാദേശ്, ന്യൂസിലാൻഡ് എന്നിങ്ങനെ എട്ടുടീമുകളാണ് ലോകകപ്പിനുള്ളത്. ഓരോ ടീമും ഓരോ തവണ പരസ്പരം ഏറ്റുമുട്ടും. ബംഗളുരു,വിശാഖപട്ടണം, ഗോഹട്ടി,ഇൻഡോർ പന്നിവയാണ് ഇന്ത്യയിലെ വേദികൾ. പുരുഷ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് ഇന്ത്യയുടെ മത്സരം ദുബായ്‌യിൽ നടത്തിയിരുന്നു. ആ ഹൈബ്രിഡ് മാതൃകയിലാണ് വനിതാ ലോകകപ്പിന് കൊളംബോയിലും വേദിയൊരുങ്ങുക. പാകിസ്ഥാൻ സെമിയിലോ ഫൈനലിലോ എത്തുകയാണെങ്കിൽ ആ മത്സരങ്ങളും കൊളംബോയിൽ നടക്കും.
ഇന്ത്യയുടെ മത്സരങ്ങൾ
Vs ശ്രീലങ്ക
സെപ്തംബർ 30, ബംഗളുരു
Vs പാകിസ്ഥാൻ
ഒക്ടോബർ 5.കൊളംബോ
Vs ദക്ഷിണാഫ്രിക്ക
ഒക്ടോബർ 9, വിശാഖപട്ടണം
Vs ഓസ്ട്രേലിയ
ഒക്ടോബർ12, വിശാഖപട്ടണം
Vs ഇംഗ്ളണ്ട്
ഒക്ടോബർ19, ഇൻഡോർ
Vs ന്യൂസിലാൻഡ്
ഒക്ടോബർ23, ഗോഹട്ടി
Vs ബംഗ്ളാദേശ്
ഒക്ടോബർ 26, ബംഗളുരു
ആദ്യ സെമി : ഒക്ടോബർ 29
രണ്ടാം സെമി :ഒക്ടോബർ 30
ഫൈനൽ : നവംബർ 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |