വാഷിംഗ്‌ടൺ: ഇറാനുമായി ആണവ കരാറിന് ഉടൻ സാദ്ധ്യതയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിൽ ഉടൻ ഒരു നയതന്ത്ര പരിഹാരമുണ്ടാകുമെന്നും ട്രംപ് കാനഡയിൽ പറഞ്ഞു. ജി7 ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയാൽ ഇത് നടക്കുമെന്നും ഇറാൻ അംഗീകരിച്ചില്ലെങ്കിൽ അത് വിഡ്ഢിത്തം ആകുമെന്നും ട്രംപ് പ്രതികരിച്ചു. ഇറാൻ - ഇസ്രയേൽ സംഘർഷം കനക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്‌താവന.
'ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുകയാണ് തന്റെ ലക്ഷ്യം. ഈ പ്രതിസന്ധി ഇറാൻ വരുത്തി വച്ചതാണ്. അവരെ പലതവണ ഉപദേശിച്ചതാണ്. ജനങ്ങൾ ടെഹ്‌റാൻ വിട്ടുപോകണം' ,ട്രംപ് പറഞ്ഞു. അതേസമയം, ജി 7 രാജ്യങ്ങളുടെ സംയുക്ത പ്രസ്‌താവനയിൽ അമേരിക്ക ഒപ്പ് വയ്‌ക്കില്ല. ഇതിന്റെ കാരണം വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. ഇറാൻ - ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിച്ച് വരികയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |