ഗോൾ : പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന് തുടക്കം കുറിച്ച് ശ്രീലങ്കയും ബംഗ്ളാദേശും തമ്മിൽ ഗോളിൽ തുടങ്ങിയ ടെസ്റ്റിന്റെ ആദ്യദിനം പുറത്താകാതെ സെഞ്ച്വറി നേടി ബംഗ്ളാദേശി ബാറ്റർമാരായ മുഷ്ഫിഖുർ റഹിമും (105*) നായകൻ നജ്മുൽ ഹസൻ ഷാന്റോയും (136*). ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശ് ആദ്യ ദിനം കളി നിറുത്തുമ്പോൾ 292/3 എന്ന നിലയിലാണ്. ഷദ്മാൻ ഇസ്ളാം (14), അനാമുൽ ഹഖ് (0), മോമിനുൽ ഹഖ് (29) എന്നിവർ പുറത്തായ ശേഷം ക്രീസിലൊരുമിച്ച ഷാന്റോയും റഹിമും ചേർന്ന് 147 റൺസാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ലങ്കൻ മുൻ നായകൻ ഏഞ്ചലോ മാത്യൂസിന്റെ വിരമിക്കൽ ടെസ്റ്റാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |