അറ്റ്‌ലാന്റ: അമേരിക്കയിൽ നടക്കുന്ന ക്ലബ് ലോകകപ്പ് ഫുട്ബാളിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിക്ക് ആദ്യമത്സരത്തിൽ മിന്നുന്ന ജയം. അമേരിക്കൻ ക്ളബ് ലോസാഞ്ചലസ് എഫ്.സിയെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് ചെൽസി കീഴടക്കിയത്. മറ്റ് മത്സരങ്ങളിൽ ബ്രസീലിയന്‍ ക്ലബ് ഫ്‌ളമിംഗോ 2-0ത്തിന് ടുണീഷ്യൻ ക്ളബ് ഇ.എസ് ടുണീസിനെ തോൽപ്പിച്ചപ്പോൾ അർജന്റീന ക്ളബ് ബൊക്കാ ജൂനിയേഴ്‌സും പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയും 2-2ന് സമനിലയിൽ പിരിഞ്ഞു.
34-ാം മിനിട്ടിൽ പെഡ്രോ നെറ്റയിലൂടെയാണ് ചെൽസി ലോസാഞ്ചലസിനെതിരെ ആദ്യ ഗോൾ കണ്ടെത്തിയത്. 79-ാം മിനിട്ടിൽ എൻസോ ഫെർണാണ്ടസും ലക്ഷ്യം കണ്ടു.71,000 പേർക്ക് കളി കാണാനാവുന്ന അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ 22,000-ത്തോളം പേർ മാത്രമാണ് എത്തിയത്. അർജന്റീന താരങ്ങളായ എയ്ഞ്ചൽ ഡി മരിയയും നിക്കൊളാസ് ഒട്ടാമെൻഡിയും നേടിയ ഗോളുകളിലൂടെയാണ് ബെൻഫിക്ക അർജന്റീന ക്ളബ് ബൊക്ക ജൂനിയേഴ്‌സിനെ സമനിലയിൽ പിടിച്ചത്. ബൊക്ക ജൂനിയേഴ്സിന്റെ രണ്ടുപേരും ബെൻഫിക്കയുടെ ഒരു താരവും ചുവപ്പുകാർഡ് കണ്ടിരുന്നു.
ഡി ഗ്രൂപ്പിൽ ഫ്‌ളമിംഗോയാണ് മൂന്നുപോയിന്റുമായി ഒന്നാമത്. ചെൽസി അത്രതന്നെ പോയിന്റുമായി രണ്ടാമതുണ്ട്.വെള്ളിയാഴ്ച ഫ്ളെമിംഗോയുമായാണ് ചെൽസിയുടെ അടുത്ത മത്സരം.
ഇന്നത്തെ മത്സരങ്ങൾ
മാഞ്ചസ്റ്റർ സിറ്റി Vs വൈദാദ് എ.സി
രാത്രി 9.30 മുതൽ
റയൽ മാഡ്രിഡ് Vs അൽ ഹിലാൽ
രാത്രി 12.30 മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |