മലപ്പുറം: തോരാത്ത മഴയിലും ആവേശം ഉലയാതെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട്. ഇന്ന് നിശബ്ദ പ്രചാരണം. നാളെ വോട്ടർമാരുടെ വിധിയെഴുത്ത്. 23ന് വോട്ടെണ്ണൽ. രണ്ടാഴ്ചയിലേറെ നീണ്ട പ്രചാരണത്തിൽ വീറും വാശിയും മൂന്നു മുന്നണികളും പ്രകടമാക്കി. പി.വി. അൻവർ കലാശക്കൊട്ട് ഉപേക്ഷിച്ചു. ജനവിധി എൽ.ഡി.എഫിനും യു.ഡി.എഫിനും നിർണ്ണായകം. ശക്തമായ മഴ വോട്ടിംഗ് ദിവസവും തുടർന്നാൽ പോളിംഗ് കുറയുമോ എന്നതാണ് മുന്നണികളുടെ ആശങ്ക. മലയോര മേഖല ഏറെയുള്ള മണ്ഡലമാണിത്. കനത്ത മഴയിലും കലാശക്കൊട്ടിൽ പ്രകടമായ ആവേശം വോട്ടെടുപ്പിൽ എങ്ങനെയാവും പ്രതിഫലിക്കുക എന്ന് കണ്ടറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |