ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 80 പാലസ്തീനികൾ കൊല്ലപ്പെട്ടു. ഭക്ഷണമുൾപ്പെടെയുള്ള അവശ്യ വസ്തുക്കളുമായെത്തുന്ന ട്രക്കുകൾക്കായി കാത്തുനിന്നവരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഖാൻ യൂനുസിലെ ബനീ സുഹൈലയിൽ യു.എന്നിനു കീഴിലെ ലോക ഭക്ഷ്യ പ്രോഗ്രാം നടത്തുന്ന കേന്ദ്രത്തിനു സമീപം ആയിരക്കണക്കിന് പാലസ്തീനികളാണ് ഭക്ഷണം കാത്ത് വരിനിന്നിരുന്നത്. ഇവർക്കു നേരെ ഡ്രോണുകൾ രണ്ട് മിസൈൽ വർഷിച്ചതിന് പിറകെ 300 മീറ്റർ ദൂരെയുണ്ടായിരുന്ന ടാങ്കുകളിൽനിന്ന് ഷെല്ലുകളും പതിച്ചു. 56 പേർ ഇവിടെ മരണത്തിന് കീഴടങ്ങി. റഫയിലെ അൽആലം ഭാഗത്ത് സമീപ ആക്രമണത്തിൽ 30ഓളം പേരും മരിച്ചു.
ഇത്തരം ഭക്ഷ്യ കേന്ദ്രങ്ങളിലെ കൂട്ടക്കൊല അന്വേഷണ വിധേയമാക്കണമെന്ന് കഴിഞ്ഞ ദിവസം യു.എൻ മനുഷ്യാവകാശ മേധാവി വോൾകർ ടർക് ആവശ്യപ്പെട്ടിരുന്നു. 24 മണിക്കൂറിനിടെ മൊത്തം 74 പേരെ ഇസ്രയേൽ വധിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |