ഉദിയൻകുളങ്ങര: കേരളത്തിലേക്ക് കടത്തിയ 10 കിലോ കഞ്ചാവുമായി കൊലപാതക കേസിലെ പ്രതി ഉൾപ്പെടെ രണ്ടുപേരെ പിടികൂടി. നീറമൺകര പൂന്തോപ്പിൽ വീട്ടിൽ സനോജ് എസ് സാബു(24) ,നേമം കൈമനം ലക്ഷംവീട് കോളനിയിൽ നിന്ന് പള്ളിച്ചൽ ഉടുമ്പ് വിളാകം തോട്ടുംകര വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആർ .വിഷ്ണുരാജ് (28)എന്നിവരാണ് പിടിയിലായത്.
പാറശാല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് സമീപം ദേശീയപാതയിലെ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്നു വാങ്ങിയ കഞ്ചാവുമായി പ്രതികൾ നാഗർകോവിലിൽഎത്തി, അവിടെനിന്നു കെ.എസ്.ആർ.ടി.സി. ബസിൽ തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് നർക്കോട്ടിക്സെൽ ഇവരെ പിടികൂടിയത്.
തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ. ഡിവൈ.എസ്. പി .പ്രദീപ് കെ, ഡാൻസാഫ് എസ്.ഐ. മാരായ റസ്സൽ രാജ്, ഗോവിന്ദ് എ .എസ്,പ്രേംകുമാർ, സുനിൽ രാജ് എ. എസ്. ഐ. നെവിൽ രാജ്, എസ്. സി. പി. ഒ. മാരായ അനീഷ് കുമാർ, അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും പാറശാല സി.ഐ. സജി, എസ്. ഐ. മാരായ ദീപു, ഹർഷകുമാർ, ജയപോൾ, സി. പി. ഒ.മാരായ വിമൽകുമാർ, റോയി എന്നിവരുടെ സംഘവുമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |