കോഴിക്കോട് : മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ട് പൊലീസ് ഡ്രൈവർമാർ അറസ്റ്റിൽ. പെരുമണ്ണ സ്വദേശി കെ. ഷൈജിത്ത് (42), കുന്ദമംഗലം പടനിലം സ്വദേശി കെ.സനിത്ത് (45) എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരി കോരങ്ങാട്ടെ ഒരു കെട്ടിടത്തിൽ ഒളിച്ചുകഴിയുന്നതിനിടെയാണ് ഇന്നലെ പുലർച്ചെ നടക്കാവ് പൊലീസും സിറ്റി ക്രെെം സ്ക്വാഡും ചേർന്നാണ് ഇരുവരെയും കസ്റ്റഡയിലെടുത്തത്.
കേസിലെ 11, 12 പ്രതികളാണ്. സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇരുവരും അഞ്ചാം ദിവസമാണ് പിടിയിലാകുന്നത്. ജൂൺ ആറിന് മലാപ്പറമ്പിലെ അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം നടക്കാവ് പൊലീസിന്റെ പിടിയിലായത്. റെയ്ഡിൽ അറസ്റ്റിലായ ഒമ്പതു പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരുടെ പങ്ക് വ്യക്തമായത്. പൊലീസുകാർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിരുന്നു. നടക്കാവ് സി.ഐ പ്രജീഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. ഇരുവരെയും ജാമ്യത്തിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |