കൊച്ചി: കേസുകളുടെയും കോടതിയുടെയും വിവരങ്ങളും എഴുതിക്കൂട്ടി നല്ലൊരു സമയം പാഴാകുന്നത് തിരിച്ചറിഞ്ഞ വക്കീൽ ദമ്പതികളായ അഖിലും കല്യാണിയും ഒരുക്കിയ ആശയം സുഹൃത്തുക്കൾ പൊതുജനങ്ങൾക്കും ഗുണകരമാകുന്ന ആപ്പാക്കി മാറ്റി. ഐ.ടി വിദഗ്ദ്ധരായ മാധവൻ രാമകൃഷ്ണനും അലൻ ടൈറ്റസുമാണ് കോർട്ട് ക്ളിക്ക് ആപ്പ് ഒരുക്കിയത്.
കഴിഞ്ഞ നവംബറിൽ അഭിഭാഷകർക്കായി പുറത്തിറക്കിയ കോർട്ട് ക്ലിക്ക് ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്നലെ പുറത്തിറങ്ങി. കലൂർ സ്വദേശിയാണ് അഖിൽ. കല്ല്യാണി കൊട്ടാരക്കര സ്വദേശിനിയും. ഹൈക്കോടതി അഭിഭാഷകരാണ്. ''എ.ഐ പോലുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ കേസുകൾ മുൻകൂട്ടി അറിയിക്കാനും മറ്റും കഴിയില്ലേയെന്ന ആശയമാണ് സ്റ്റാർട്ട്അപ്പിന് രൂപംനൽകിയത്.'' അഖിൽ പറഞ്ഞു.
രണ്ട് പതിറ്റാണ്ടായി ഐ.ടി രംഗത്ത് പ്രവൃത്തിക്കുന്ന മാധവനും അലനും ഒരുവർഷം കൊണ്ടാണ് കോർട്ട് ക്ലിക്ക് ആപ്പ് ഒരുക്കിയത്. തൃശൂർ സ്വദേശിയായ മാധവനാണ് മാനേജിംഗ് ഡറക്ടർ. കോർട്ട്ക്ലിക്ക് ഡയറക്ടറായ അലൻ കോട്ടയം സ്വദേശിയാണ്. ഹൈക്കോടതിയിലെ 3000ലധികം അഭിഭാഷകർ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
₹9
ഒരു കേസ് ആപ്പിലൂടെ ട്രാക്ക് ചെയ്യുന്നത് ഒമ്പത് രൂപയാണ് നിരക്ക്. ഒരുവർഷം വരെ ഉപയോഗിക്കാം. ഒന്നിലധികം കേസുകൾക്ക് 1999 രൂപ നൽകണം. ആപ്പ് മുഖേനെ തന്നെ പണമടക്കാം. കേരളത്തിൽ 1.7 ദശലക്ഷത്തിലധികം കേസുകളാണ് തീർപ്പുകൽപ്പിക്കപ്പെടാതെ കെട്ടിക്കിടക്കുന്നത്. ഒരു കേസ് മാത്രമുള്ള കക്ഷികൾ ഇതിൽ 82 ശതമാനം വരും.
കോർട്ട് ക്ലിക്ക്
ഹൈക്കോടതി മുതൽ കീഴ്‌കോടതികളിലെ വരെയുള്ള കേസുകളുടെ വിവരങ്ങൾ പേര്, കേസ് നമ്പർ, ജില്ല എന്നിവ നൽകിയാൽ ലഭിക്കുന്ന രീതിയിലാണ് ആപ്പ് സജ്ജമാക്കിയത്.
മാധവൻ രാമകൃഷ്ണൻ
മാനേജിംഗ് ഡയറക്ടർ
കോർട്ട് ക്ലിക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |