ന്യൂഡൽഹി: ഇക്കൊല്ലം ജനുവരി വരെയുള്ള കണക്കു പ്രകാരം ഇന്ത്യയ്‌ക്ക് 180 ആണവ പോർമുനകളുണ്ടെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി) ഇയർബുക്കിന്റെ കണക്ക്. സിപ്രി കണക്കു പ്രകാരം പാകിസ്ഥാന് 170 ആണവ പോർമുനകളുണ്ട്. ചൈനയ്‌ക്ക് 600ഉം.
ആണവ പോർമുനകൾ ഘടിപ്പിച്ച മിസൈലുകൾ വിന്ന്യസിക്കാനുള്ള ശേഷിയും ഇന്ത്യ കൈവരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒന്നിലധികം പോർമുനകൾ വഹിക്കാൻ ശേഷിയുള്ള മിസൈലുകളും ഇക്കൂട്ടത്തിലുണ്ട്.സമാധാനകാലത്ത് ആണവ പോർമുനകൾ ലോഞ്ചറുകളിൽ നിന്ന് വേറിട്ട് സൂക്ഷിക്കുന്നതായിരുന്നു ഇന്ത്യയുടെ പരമ്പരാഗത രീതി.പാകിസ്ഥാനും ഇതേ ദിശയിലാണെന്നും വരും ദശകത്തിൽ അവരുടെ ആണവായുധ ശേഖരം വികസിച്ചേക്കാമെന്നും റിപ്പോർട്ടിലുണ്ട്. ചൈനയുടെ 600 ആണവ പോർമുനകളിൽ 24 എണ്ണം മിസൈലുകളിലോ, സേനാ താവളങ്ങളിലോ ഘടിപ്പിച്ച നിലയിലാണ്.
ആണവ ശക്തികളിൽ റഷ്യയ്‌ക്കാണ് കൂടുതൽ ആണവ പോർമുനകളുള്ളത്: 5,459, യു.എസ് തൊട്ടു പിന്നിൽ:5,177. 2000-കളുടെ പകുതി വരെ, റഷ്യ, യു.എസ്.എ, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങൾ മാത്രമാണ് ഒന്നിലധികം പോർമുനുകളുള്ള മിസൈലുകൾ വിന്യസിച്ചിരുന്നത്. പിന്നീട് ചൈന, ഇന്ത്യ, പാകിസ്ഥാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളും ആ കഴിവ് ആർജ്ജിച്ചു.
2020-24 ൽ ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്‌ത 162 രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. ഇന്ത്യ, യുക്രെയിൻ, ഖത്തർ, സൗദി അറേബ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ലോകത്തെ ആയുധ ഇറക്കുമതിയുടെ 35 ശതമാനവും നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |