കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 64-ാം പ്രതിയായ പോപ്പുലർ ഫ്രണ്ട് മുൻനേതാവ് എം.എസ്. റഫീക്കിനെതിരെ എൻ.ഐ.എ കലൂരിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റഫീക്ക് പ്രധാനപങ്ക് വഹിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നവരെ ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സഹായിച്ചു. നിരോധിച്ചിട്ടും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം തുടർന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആലുവ പെരിയാർവാലി ക്യാമ്പസിൽ തീവ്രവാദപ്രവർത്തനം നടത്താനും ആയുധങ്ങൾ ഉപയോഗിക്കാനും പരിശീലനം നേടിയിട്ടുണ്ട്. ഒളിവിലിരിക്കെയാണ് അറസ്റ്റിലായത്. 71 പ്രതികളുള്ള കേസിൽ എട്ടുപേർ ഇപ്പോഴും ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |