തിരുവനന്തപുരം:കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ കോട്ടയം പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ ഫിസിക്സ്,കെമിസ്ട്രി, ബയോളജി,മാത്തമാറ്റിക്സ്,കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ കമ്പ്യൂട്ടേഷണൽ ആൻഡ് തിയറിറ്റിക്കൽ മേഖലകളിൽ 5 സയന്റിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും കൂടുതൽവിവരങ്ങൾക്കും:ribs.kscste@gmail.com.ഫോൺ: 0481-2500200.
ജെ.ഡി.സി പരീക്ഷാ ഫലം
തിരുവനന്തപുരം:സംസ്ഥാന സഹകരണ യൂണിയൻ ഏപ്രിലിൽ നടത്തിയ ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.1398 പേർ വിജയിച്ചു.വിജയശതമാനം 76.98 പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷ ജൂലൈ 17വരെ അതാത് സഹകരണ പരിശീലന കേന്ദ്രങ്ങളിലും കോളജുകളിൽ സ്വീകരിക്കും. ഫലമറിയാൻ:www.scu.kerala.gov.in.
ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം
തിരുവനന്തപുരം:കേരള സർവകലാശാലയിലെ ഐ.എച്ച്.ആർ.ഡിയുടെ കോളേജുകളിൽ ബിരുദ പ്രവേശനത്തിന് www.ihrdadmissions.orgൽ അപേക്ഷിക്കാം.അടൂർ(04734-224076),മാവേലിക്കര(0479-2304494, 2341020),ധനുവച്ചപുരം(0471-2234374), കാർത്തികപ്പള്ളി(0479-2485370, 8547005018),പെരിശ്ശേരി(0479-2456499, 8547005006) എന്നിവിടങ്ങളിലെ കോളേജുകളിലാണ് പ്രവേശനം.വിവരങ്ങൾക്ക്: www.ihrd.ac.in
റിസപ്ഷനിസ്റ്റ് ട്രെയിനിംഗ് പ്രോഗ്രാം
തിരുവനന്തപുരം:റീജിയണൽ കാൻസർ സെന്റിൽ റിസപ്ഷനിസ്റ്റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.28ന് വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും.വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |