ടെൽ അവീവ്: ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിനൊപ്പം ചേരാൻ യു.എസ് ഒരുങ്ങുന്നെന്ന് വിവരം. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ട്രംപ് അടിയന്തര യോഗം ചേർന്നു. യോഗത്തിന്റെ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.
പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചു. വെടിനിറുത്തലല്ല, ഇറാന്റെ സമ്പൂർണ കീഴടങ്ങലാണ് വേണ്ടതെന്ന് ട്രംപ് ആവശ്യപ്പെടുകയും ഖമനേയി ഇതു തള്ളുകയും ചെയ്തിരുന്നു. മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ യു.എസ് വിന്യസിച്ചിട്ടുണ്ട്.
അതേ സമയം, ഇറാന്റെ മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്ന് നശിപ്പിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമുണ്ടായ ആക്രമണങ്ങളിൽ ഇസ്രയേലിൽ ആളപായമില്ല.
ഭൂഗർഭ കേന്ദ്രം തകർക്കാൻ
ബങ്കർ ബസ്റ്റർ ബോംബ്
ബങ്കർ ബസ്റ്റർ ബോംബായ ജി.ബി.യു - 57 ഉപയോഗിച്ച് ഇറാനിലെ ഫോർഡോ ഭൂഗർഭ ആണവ കേന്ദ്രത്തെ യു.എസ് തകർത്തേക്കുമെന്ന് അഭ്യൂഹമുണ്ട്. ഭൗമോപരിതലത്തിൽ നിന്ന് 262 അടി താഴ്ചയിലാണ് ഫോർഡോ. ഭൂമിയിലേക്ക് ആഴത്തിൽ തുളച്ചുകയറിയ ശേഷം പൊട്ടുന്നവയാണ് ജി.ബി.യു - 57. ഭാരം 13,608 കിലോഗ്രാം. ഭീമൻ ബോംബിനെ ബി-2 സ്‌പിരിറ്റ് വിമാനത്തിനേ വഹിക്കാനാകൂ.
അയൺ ഡോമിനെ
വെട്ടിക്കാൻ ഫത്താഹ്-1
ഇസ്രയേലിന് നേരെ ഫത്താഹ്-1 ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ച് ഇറാൻ. നാശനഷ്ടം വ്യക്തമല്ല
ഇസ്രയേലിന്റെ അയൺഡോം വ്യോമ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ഫത്താഹിന് കഴിയും
ഇറാനിൽ ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളിൽ വമ്പൻ സ്ഫോടനം
കിഴക്കൻ ഇറാനിലെ ഇമാം ഹുസൈൻ യൂണിവേഴ്സിറ്റിയും മിസൈൽ നിർമ്മാണശാലയും തകർത്തു
ടെഹ്റാനിലെയും കരാജിലെയും യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് നാശം
ഇസ്ഫഹാൻ പ്രവിശ്യയിൽ ഇസ്രയേലി ഡ്രോണിനെ ഇറാൻ വെടിവച്ചു വീഴ്ത്തി
585 മരണം
ഇറാനിൽ
24 മരണം
ഇസ്രയേലിൽ
സാധാരണക്കാർക്കോ അമേരിക്കൻ സൈനികർക്കോ നേരെ മിസൈലുകൾ പതിക്കാൻ ആഗ്രഹിക്കുന്നില്ല. ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു. ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണം
- ഡൊണാൾഡ് ട്രംപ്,
യു.എസ് പ്രസിഡന്റ്
ഇറാൻ ആർക്കും മുന്നിൽ കീഴടങ്ങില്ല. യു.എസ് സൈനിക നടപടിക്കൊരുങ്ങിയാൽ വിനാശകരമായ തിരിച്ചടി നൽകും. ഇറാനെയും അതിന്റെ ചരിത്രത്തെയും അറിയാവുന്നവർ ഭീഷണിപ്പെടുത്തില്ല
- അയത്തൊള്ള ഖമനേയി,
ഇറാൻ പരമോന്നത നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |