ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. ഈ റോഡ്- ചെന്നൈ യേർകാട് സൂപ്പർഫാസ്റ്റ് എക്സ്പ്രസിനുനേരെയായിരുന്നു അട്ടിമറി ശ്രമം. റെയിൽവെ ട്രാക്കിൽ ഇരുമ്പുകമ്പി വയ്ക്കുകയായിരുന്നു. ലോക്കോപൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് വൻ അപകടം ഒഴിവായി.
ചൊവ്വ രാത്രി 9.01ന് ഈ റോഡ് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ടതാണ് ട്രെയിൻ. ട്രെയിനിൽ മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുമുണ്ടായിരുന്നു.
കാളിഗൗണ്ടം പാളയത്തിന് സമീപം വച്ച് ട്രാക്കിൽ കമ്പി കിടക്കുന്നത് കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിറുത്താൻ ശ്രമിച്ചു. ട്രെയിൻ വേഗത കുറഞ്ഞ് ഇരുമ്പുകമ്പിയിൽ കയറി. ഇതേത്തുടർന്ന് ട്രെയിനിന്റെ എൻജിൻ തകരാറിലായി. പുതിയ എൻജിനെത്തിച്ച് രണ്ടു മണിക്കൂറിനുശേഷമാണ് യാത്ര തുടർന്നത്. വലിയ ദുരന്തമാണ് ഒഴിവായതെന്നും അന്വേഷണം ആരംഭിച്ചതായും റെയിൽവേ അറിയിച്ചു. മുമ്പും സമാനമായ രീതിയിൽ തമിഴ്നാട്ടിൽ ട്രെയിൻ അട്ടിമറി ശ്രമങ്ങളുണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |