നാദാപുരം: ചെക്യാട് അരീക്കരക്കുന്ന് 131 ബറ്റാലിയൻ ബി.എസ്.എഫ് കേന്ദ്രത്തിൽ ലോക മരുഭൂവത്കരണ വിരുദ്ധ ദിനം ആചരിച്ചു. കോഴിക്കോട് ഫോറസ്ട്രി ഡിവിഷന്റെയും ബി.എസ്.എഫിന്റെയും നേതൃത്വത്തിൽ നടന്ന ബോധവത്കരണ ക്യാമ്പ് 131 ബറ്റാലിയൻ ബി.എസ്.എഫ് ഡപ്യൂട്ടി കമാൻഡന്റ് വിവേക് മിശ്ര ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി അദ്ധ്യക്ഷത വഹിച്ചു. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ ഡോ.വിഷ്ണുദാസ് ക്ലാസെടുത്തു.നീതു.കെ, എ.പി ഇംതിയാസ് എന്നിവർ പ്രസംഗിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ.കെ നന്ദി പറഞ്ഞു. ബി. എസ് .എഫ് ക്യാമ്പ് പ്രദേശത്ത് ചെടികൾ നട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |