തിരുവനന്തപുരം; ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 447/2023) തസ്തികയിലേക്ക് നാളെ ഉച്ചയ്ക്കശേഷം 1.30മുതൽ 3.30 വരെ നടക്കുന്ന പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ജി.എച്ച്.എസ്.എസിലെ സെന്റർ നമ്പർ 1ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1096958 മുതൽ 1097157 വരെയുള്ളവർ കോഴിക്കോട് കൊളത്തറ, ഫറോക്ക്,ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ സെന്റർ നമ്പർ 1ലും ജി.എച്ച്.എസ്.എസിലെ സെന്റർ നമ്പർ 2 ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1097158 മുതൽ 1097357 വരെയുള്ളവർ കോഴിക്കോട് കൊളത്തറ, ഫറോക്ക്, ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ സെന്റർ നമ്പർ 2 ലും പരീക്ഷയെഴുതണം.
അഭിമുഖം
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്ക് 26, 27തീയതികളിൽ പി.എസ്.സി കൊല്ലം മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (കാറ്റഗറി നമ്പർ 630/2023) തസ്തികയിലേക്ക് 25, 26, 27ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റു പരിശോധന
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ) (കാറ്റഗറി നമ്പർ 651/2023), ജൂനിയർ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ്-ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 667/2023) തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് നാളെ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
റേഞ്ച് ഓഫീസർ നിയമനം
തിരുവനന്തപുരം: വനംവകുപ്പിൽ സംസ്ഥാനത്ത് ഇതാദ്യമായി സയൻസ്/ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്ന് പി.എസ്.സി വഴി തിരഞ്ഞെടുക്കപ്പെട്ട 32 റേഞ്ച് ഓഫീസർമാർക്ക് നിയമനം. ഇവരിൽ 7 പേർ വനിതകളാണ്. കഴിഞ്ഞ മേയിൽ ഉണ്ടായ റിട്ടയർമെന്റ് ഒഴിവുകളിലടക്കം വിവിധ റേഞ്ചുകളിലേക്കാണ് നിയമനം. 2007ന് ശേഷം ഇത്രയും പേരെ റേഞ്ച് ഓഫീസർമാരായി ഒരേസമയം നിയമിക്കുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പി.എസ്.സി റാങ്ക് പട്ടികയിൽ നിന്ന് 34 പേർക്കാണ് റേഞ്ച് ഓഫീസർ പരിശീലനത്തിന് ശുപാർശക്കത്ത് നൽകിയത്. അതിൽ ഒരാൾ പരിശീലനം പൂർത്തിയാക്കാത്തതിനാൽ നിയമന ശുപാർശ പി.എസ്.സി റദ്ദാക്കി. മറ്റൊരാൾ മെഡിക്കൽ ലീവിലാണ്. അതിനാൽ 32 പേർക്കാണ് പി.സി.സി.എഫ് പി.പുകഴേന്തി നിയമനക്കത്ത് നൽകിയത്. ഇവർ മഹാരാഷ്ട്രയിലെ കുന്തൽ അക്കാഡമിയിൽ 18 മാസത്തെ പരിശീലനം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |