കേരള സർവകലാശാലയോട് അഫിലയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ, യു.ഐ.ടി. കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി.
ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് https://admissions.keralauniversity.ac.in/fyugp2025 ൽ.
നാലാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ ബിഎച്ച്എംസിറ്റി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംഎസ്സി സൈക്കോളജി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ24 വരെ
തിരുവനന്തപുരം: സർക്കാർ/ സ്വാശ്രയ കോളേജുകളിൽ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് www.lbscentre.kerala.gov.in വെബ്സൈറ്റിൽ 24വരെ ഓപ്ഷൻ നൽകാം. ലാറ്ററൽ എൻട്രി വർക്കിംഗ് പ്രൊഫെഷണൽസ് പ്രവേശനം തേടുന്നവർക്ക് ഈ ഓപ്ഷൻ സമർപ്പണം ബാധകമല്ല. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327
ഡിപ്ലോമ ലാറ്ററൽ എൻട്രി അഡ്മിഷൻ
തിരുവനന്തപുരം: നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ഓട്ടോമൊബൈൽ, സിവിൽ,കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ രണ്ടാം വർഷ പോളിടെക്നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിനായുള്ള സ്പോട്ട് അഡ്മിഷൻ 20,21, 23 തീയതികളിൽ നടത്തും . +2/വി.എച്ച്.എസ്.ഇ (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി) / ഐ.ടി.ഐ / കെ.ജി.സി.ഇ തത്തുല്യ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ രാവിലെ 10.30 ന് മുൻപായി പ്ലസ്ടു/വി.എച്ച് എസ്.സി. ഐ.ടി.ഐ / കെ.ജി.സി.ഇ. എന്നിവയുടെ മാർക്ക്ലിസ്റ്റും . (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് , സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ കോപ്പി, ഫീസ്, അടക്കമുള്ള എല്ലാ അസ്സൽ രേഖകളുമായി കോളേജിൽ പേര് രജിസ്റ്റർ ചെയ്യണം . വിശദ വിവരങ്ങൾക്ക് www.polyadmission.org/let
നിലവിലെ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും നേരിട്ടെത്തി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എസ്.സി / എസ്.ടി / ഒ.ഇ.സി വിഭാഗക്കാർക്ക് അർഹമായ ഫീസ ഇളവ് ലഭിക്കും. ഫോൺ : 9020796829, 7025577773.
സപ്ലിമെന്ററി പരീക്ഷയ്ക്ക്
മേഴ്സി ചാൻസ്
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പോളിടെക്നിക് കോളേജുകളിൽ 2010 റിവിഷൻ പ്രകാരം പഠനം നടത്തിയ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് മേഴ്സി ചാൻസ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2010 റിവിഷൻ സ്കീമിൽ പ്രവേശനം നേടിയവരും അതിനു മുൻപ് നിലനിന്നിരുന്ന റിവിഷൻ സ്കീമുകളിൽ നിന്നും 2010 റിവിഷനിലേക്ക് മാറ്റം നേടിയവരുമായ വിദ്യാർത്ഥികളിൽ ഇതുവരെ ഡിപ്ലോമ വിജയിച്ചിട്ടില്ലാത്തവർക്ക് മേഴ്സി ചാൻസ് പരീക്ഷ എഴുതാം. വിവരങ്ങൾക്ക്: www.sbte.kerala.gov.in, tekerala.org.
കേരള സർവകലാശാലയിൽ പഠിക്കാൻ
81രാജ്യങ്ങളിലെ 2620 അപേക്ഷകർ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പഠിക്കാൻ 81 രാജ്യങ്ങളിൽ നിന്നായി 2,620 അപേക്ഷകർ. 2021- 22ൽ 35രാജ്യങ്ങളിലെ 1100 അപേക്ഷകളാണുണ്ടായിരുന്നത്. 2022- 23ൽ 1400ഉം 2023-24ൽ 1600ഉം അപേക്ഷകരുണ്ടായിരുന്നു. കഴിഞ്ഞ വർഷം 61 രാജ്യങ്ങളിലെ 2600 അപേക്ഷകരുണ്ടായിരുന്നു.
കേരളത്തിലെ സർവകലാശാലകളിൽ ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നത് കേരള സർവകലാശാലയാണ്. ഇക്കൊല്ലത്തെ 2620 അപേക്ഷകളിൽ 1,265 എണ്ണം ബിരുദ കോഴ്സുകളിലേക്കും, 1,020 എണ്ണം ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും, 335 എണ്ണം പിഎച്ച്ഡിക്കുമാണ്. അപേക്ഷകരിലേറെയും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇറാൻ, ഇറാഖ്, ഒമാൻ, സൗദിഅറേബ്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, തുർക്ക്മെനിസ്ഥാൻ, താജിക്കിസ്ഥാൻ, ഇൻഡോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ഭൂട്ടാൻ, ജോർദാൻ, റഷ്യ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നും അപേക്ഷകരുണ്ട്. ഐ.സി.സി.ആർ ആണ് അന്തിമ സെലക്ഷൻ നടത്തുന്നത്. കോമേഴ്സ്, മാനേജ്മെന്റ് കോഴ്സുകളിലാണ് അപേക്ഷകരേറെയും. പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഇക്കണോമിക്സ്, എഡ്യൂക്കേഷൻ, ലിംഗ്വിസ്റ്റിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയ്ക്കും പ്രാധാന്യമുണ്ട്. കമ്പ്യൂട്ടർ സയൻസ്, ബയോടെക്നോളജി, കെമിസ്ട്രി, എൻവയൺമെന്റൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയ്ക്കും അപേക്ഷകരുണ്ട്. നിലവിൽ, കൊളംബിയ, പെറു, യുഎസ്എ ഉൾപ്പെടെ 52 രാജ്യങ്ങളിൽ നിന്നുള്ള 205 അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഐ.സി.സി.ആർ. സ്കോളർഷിപ്പുകളിലൂടെയും സ്വന്തമായി പണംമുടക്കിയും സർവകലാശാലയിൽ പഠിക്കുന്നുണ്ട്.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എഡ് (2023 അഡ്മിഷൻ റഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷകൾ ജൂലായ് 9 മുതൽ നടക്കും. 27 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസ് (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 23 മുതൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |