തിരുവനന്തപുരം: റവന്യൂവകുപ്പ് നടപ്പാക്കുന്ന ഡിജിറ്റൽ റവന്യൂകാർഡ് പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിൽ
വ്യക്തികളുടെ ഭൂമി സംബന്ധമായി റവന്യൂ, സർവെ വകുപ്പുകളിലെ വിവരങ്ങൾ മാത്രം ഉൾപ്പെടുത്താൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.
കൃഷി, ധനം, രജിസ്ട്രേഷൻ, മോട്ടോർവാഹനം, തദ്ദേശ സ്വയംഭരണം, ഭക്ഷ്യസിവിൽ സപ്ളൈസ് തുടങ്ങിയ വകുപ്പുകളിൽ നിന്നുകൂടി ആപ്ളിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (എ.പി.ഐ) സംവിധാനം വഴി
വിവരങ്ങൾ ശേഖരിക്കണമെന്നാണ് ലാൻഡ് റവന്യൂ കമ്മിഷണർ ശുപാർശ ചെയ്തിരുന്നത്.
ലാൻഡ് റവന്യൂ വകുപ്പിൽ നിന്നുള്ള സേവനങ്ങൾ മെച്ചപ്പെടുത്താനും വിവിധ ലാൻഡ് മാനേജ്മെന്റ് സംവിധാനങ്ങളിലേക്ക് ഭൂഉടമകളുടെ വിവരശേഖരണവും സംയോജനവും ഉറപ്പാക്കാനുമുള്ള സമഗ്രമായ തിരിച്ചറിയൽ സംവിധാനമാണ് ഡിജിറ്റൽ റവന്യൂകാർഡ് . സർവെ നമ്പർ, ബ്ലോക്ക് നമ്പർ, സബ് ഡിവിഷൻ നമ്പർ, വിസ്തീർണ്ണം തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന തനത് ലാൻഡ് പാർസൽ ഐ.ഡി നൽകും. പത്ത് അക്കങ്ങളുള്ള ഈ ഐ.ഡിയിൽ ഭൂമിയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളും വിധമാണ് ഡിജിറ്റൽ ലാൻഡ് കാർഡ് നടപ്പാക്കുക.
വ്യക്തിയെ സംബന്ധിച്ച് വിവിധ വകുപ്പുകളുടെ കൈവശമുള്ള വിവരങ്ങൾ ഡിജിറ്റൽ കാർഡിൽ ഉൾപ്പെടുത്തി ഡിജിറ്റൽ റവന്യൂ കാർഡിനെ ഭാവിയിൽ മാസ്റ്റർ കാർഡ് സംവിധാനമാക്കുകയാണ് ലക്ഷ്യം.
ഉടമയുടെ ഭൂമിയും
ബാദ്ധ്യതയും അറിയാം
# വ്യക്തിയുടെ പേരിലുള്ള ഭൂമി, അതിന്റെ സ്വഭാവം, കെട്ടിടങ്ങൾ, പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വസ്തുവിലുള്ള ബാദ്ധ്യത, നികുതി കുടിശിക തുടങ്ങി എല്ലാ വിവരങ്ങളും കാർഡിലെ നമ്പരുപയോഗിച്ച് ഓൺലൈനിലൂടെ അറിയാനാവും.
# ബാദ്ധ്യത, വരുമാന സർട്ടിഫിക്കറ്റുകൾ, കൈവശാവകാശം തുടങ്ങി വില്ലേജ് ഓഫീസുകളിൽ നിന്ന് ഏത് സർട്ടിഫിക്കറ്റുകൾ വാങ്ങിയാലും കാർഡിൽ രേഖപ്പെടുത്തും. നിശ്ചിത കാലയളവിനുള്ളിൽ സർട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായാൽ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |