ന്യൂഡൽഹി: 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ആർ.കെ. ബീച്ചിൽ സംഘടിപ്പിക്കുന്ന യോഗ സംഗമം പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ലക്ഷത്തിലധികം ആളുകളോടൊപ്പം യോഗ ചെയ്യും.
രാവിലെ 6.30 മുതൽ 7.45 വരെ രാജ്യത്തുടനീളമുള്ള 10 ലക്ഷത്തിലധികം സ്ഥലത്തും 191 വിദേശരാജ്യങ്ങളിലും ഒരേസമയം യോഗാഭ്യാസങ്ങൾ നടക്കും. പ്രധാനമന്ത്രിയുടെ പരിപാടിക്കായി ആർ.കെ. ബീച്ച് മുതൽ ഭോഗാപുരം വരെയുള്ള 26 കിലോമീറ്റർ ദൂരത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. രണ്ട് ഗിന്നസ് ലോക റെക്കാർഡുകൾ അടക്കം 22 ലോക റെക്കാർഡുകളും ലക്ഷ്യമിടുന്നതായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന 'യോഗ സംഗമം 2025" പരിപാടിക്കായി ദിവസങ്ങൾക്ക് മുൻപേ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. ഇതിനകം, 50,000ലത്തിലധികം സംഘടനകൾ രജിസ്റ്റർ ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |