തിരുവനന്തപുരം: പി.ചിത്രൻ നമ്പൂതിരിപ്പാട് സ്മൃതി കേന്ദ്രസമിതി ഏർപ്പെടുത്തിയ ചിത്രൻ നമ്പൂതിരിപ്പാട് പുരസ്കാരം സി.ശിവശങ്കരൻ മാസ്റ്റർക്ക് 27 ന് സമർപ്പിക്കും. 25000 രൂപയാണ് സമ്മാനത്തുക. 27 ന് ഉച്ചയ്ക്ക് മൂന്നിന് തൃശ്ശൂർ വടക്കേച്ചിറയ്ക്ക് സമീപമുള്ള ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ, പി.ബാലചന്ദ്രൻ എം.എൽ.എ, ആലങ്കോട് ലീലാകൃഷ്‌ണൻ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്‌ണൻ, ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി.എസ് പട്ടാഭിരാമൻ, അൻപത് പ്രാവശ്യം ഹിമാലയയാത്രയ്ക്ക് നേതൃത്വം നൽകിയ എസ്.കൃഷ്‌ണൻ നായർ, തലനാട് ജി.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |