കേരള സംസ്ഥാന ജല ഗതാഗത വകുപ്പിലേക്ക് വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരള പി എസ് സി മുഖേനയാണ് നിയമനം. ഫോർമാൻ, കോക്കർ തസ്തികകളിലാണ് ഒഴിവുള്ളത്. യോഗ്യരായവർക്ക് ജൂലായ് 16 വരെ ഓൺലൈനായി അപേക്ഷ നൽകാം.
തസ്തിക & ഒഴിവ്
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ഫോർമാൻ, കോക്കർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 02.
കാറ്റഗറി നമ്പർ: 98/2025105/2025
ഫോർമാൻ (98/2025) = 01 ഒഴിവ്
കോക്കർ (105/2025) = 01 ഒഴിവ്
പ്രായപരിധി
ഫോർമാൻ = 18നും 41 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. (ഉദ്യോഗാർഥികൾ 02.01.1984നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം.
കോക്കർ = 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. (ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം)
യോഗ്യത
ഫോർമാൻ
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
മെക്കാനിക്കൽ എഞ്ചിനീയറിങ്/ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ. മറൈൻ ഡീസൽ എഞ്ചിനിൽ പ്രത്യേകിച്ച് ഓട്ടോമൊബൈൽ വർക് ഷോപ്പിൽ 5 വർഷം സൂപ്പർവൈസറി പരിചയമുള്ളവർക്ക് മുൻഗണന.
കോക്കർ
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.
അംഗീകൃത ബോട്ട് ബിൽഡിങ്ങ് യാർഡിൽ കോക്കർ തസ്തികയിൽ 3 വർഷത്തെ എക്സ്പീരിയൻസ്
.
ശമ്പളം
ഫോർമാൻ തസ്തികയിൽ 39,300 രൂപമുതൽ 83,000 രൂപവരെ പ്രതിമാസ ശമ്പളം ലഭിക്കും.
കോക്കർ തസ്തികയിൽ 24,400 രൂപമുതൽ 55,200 രൂപവരെ ശമ്പളം ലഭിക്കും.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കി ജൂലായ് 16ന് മുൻപായി അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |