ബാലുശ്ശേരി: കേരളത്തിലെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന എസ്. എസ്. കെ. സംവിധാനങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കെ.എസ്.ടി.എ ബാലുശ്ശേരി സബ്‌ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ. എസ്. ടി. എ ജില്ല ജോ.സെക്രട്ടറി ടി. ഗിരിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബി.പി.സി.സി. ഷീബ അദ്ധ്യക്ഷത വഹിച്ചു. ജില്ല എക്സി. കമ്മിറ്റി അംഗം പി.എം. സോമൻ, സബ് ജില്ല പ്രസിഡന്റ് എസ്. ശ്രീചിത്ത് എന്നിവർ പ്രസംഗിചച്ചു. സബ് ജില്ല സെക്രട്ടറി സി.പി സബീഷ് സ്വാഗതവും സബ് ജില്ല ജോ. സെക്രട്ടറി കെ.വി ബ്രജേഷ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |