തിരുവനന്തപുരം: ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/ സ്റ്റാറ്റിസ്റ്റിക്കൽ
ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 741/2024) തസ്തികയിലേക്ക് ജൂലായ് 9 ന് നടത്താൻ
നിശ്ചയിച്ചിരുന്ന ഒ.എം.ആർ പരീക്ഷ ജൂലായ് 31 ലേക്ക് മാറ്റി.
ബിരുദതല പൊതുപ്രാഥമികപരീക്ഷാകേന്ദ്രത്തിൽ മാറ്റം
ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടമായി 28 ന് ഉച്ചയ്ക്കുശേഷം 1.30
മുതൽ 3.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗവ.ഗേൾസ്
എച്ച്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1391370 മുതൽ 1391569 വരെയുള്ള ഉദ്യോഗാർത്ഥികൾ കോട്ടയം സംക്രാന്തി സമീപം പെരുമ്പായിക്കാട് (പി.ഒ.), പാറമ്പുഴ ഹോളി ഫാമിലി എച്ച്.എസിൽ ഹാജരായി പരീക്ഷയെഴുതണം
അഭിമുഖം
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 707/2023)
തസ്തികയിലേക്ക് 25, 26, 27 തീയതികളിൽ പി.എസ്.സി. പത്തനംതിട്ട, കൊല്ലം ജില്ലാ
ഓഫീസുകളിൽ വച്ചും 25, 26 തീയതികളിൽ പി.എസ്.സി. കൊല്ലം മേഖലാ ഓഫീസിൽ വച്ചും
രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ കെമിസ്ട്രി (കാറ്റഗറി നമ്പർ 383/2022)
(തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് 23 നും ലക്ചറർ ഇൻ പ്ലാനിംഗ് മാനേജ്‌മെന്റ്
ആൻഡ് ഫീൽഡ് ഇന്ററാക്ഷൻ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 379/2022) തസ്തികയിലേക്ക് 25 നും രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ
36/2024) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 24, 25 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ദ്രവ്യഗുണ (കാറ്റഗറി നമ്പർ258/2024- എൽ.സി./എ.ഐ.) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 24 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഫിസിക്സ് (കാറ്റഗറി നമ്പർ 507/2024) തസ്തികയിലേക്ക് 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |