ശിവഗിരി: ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ 24ന് ഡൽഹി വിജ്ഞാൻഭവനിൽ നടത്തുന്ന ശ്രീനാരായണ ഗുരുദേവ- മഹാത്മാഗാന്ധി സമാഗമ ശതാബ്‌ദി ആഘോഷത്തിൽ പങ്കെടുക്കാൻ സന്യാസിശ്രേഷ്ഠർ ഉൾപ്പെടുന്ന സംഘം 23ന് പുലർച്ചെ തിരുവനന്തപുരത്തു നിന്ന് യാത്ര തിരിക്കും.
മഹാരാഷ്ട്ര, ഗുജറാത്ത്, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 1500 പേർ ആഘോഷത്തിൽ പങ്കെടുക്കും. തിരുവനന്തപുരം, വർക്കല, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് സമാഗമശതാബ്‌ദി ആഘോഷത്തിൽ പങ്കെടുക്കുന്ന സംഘം കഴിഞ്ഞദിവസം ട്രെയിൻ മാർഗ്ഗം പുറപ്പെട്ടു.
ആഘോഷ നടത്തിപ്പിനായി ഡൽഹിയിലെ വിവിധ പ്രസ്ഥാനങ്ങൾ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്നു. ട്രഷറർ സ്വാമി ശാരദാനന്ദ ഡൽഹിയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്.
ഡൽഹി മലയാളി അസോസിയേഷൻ, പാഞ്ചജന്യം ഭാരതം, എസ്.എൻ.ഡി.പി യോഗം, എൻ.എസ്.എസ് യൂണിയൻ, കെ.പി.എം.എസ്, വിശ്വകർമ്മസഭ, ശ്രീനാരായണകേന്ദ്രം, സച്ചിദാനന്ദസ്വാമി ഫൗണ്ടേഷൻ, ഹരിജൻ സേവാസംഘം, ലോക കേരളസഭ, മലയാളി വിശ്വകർമ്മസഭ, ഗുരുധർമ്മ പ്രചാരണസഭ എന്നിവയിലെ പ്രവർത്തകരുൾപ്പെട്ട കമ്മിറ്റികളാണ് സംഘാടക സമിതിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |