തിരുവനന്തപുരം: ഗവർണർക്കുള്ള അധികാരങ്ങൾ പുതുതലമുറയും അറിയുന്നത് നല്ലതാണെന്നും സംസ്ഥാനത്ത് പാഠ്യപദ്ധതിയിൽ ഇത് ഉൾപ്പെടുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കേന്ദ്രമന്ത്രി ജോർജ്ജ്കുര്യൻ പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള കോവളത്തെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്ത ശേഷം വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്ഭവനിൽ എന്തുവേണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണ്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എന്ത് വേണമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ എന്തുവേണമെന്ന് ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്നും ജോർജ് കുര്യൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |