തിരുവനന്തപുരം: പ്രണയിച്ച സ്ത്രീയെ വിവാഹം കഴിക്കാൻ അനുവദിക്കാത്തതിന് അമ്മയുടെ തല ഭിത്തിയിൽ ഇടിച്ചു കൊലപ്പെടുത്തി മണ്ണെണ്ണ ഒഴിച്ചു കത്തിച്ച കേസിൽ മകനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 50,000 രൂപ പിഴയും അടയ്ക്കണം. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കഠിനതടവ് അധികം അനുഭവിക്കണം. വക്കം നിലമുക്ക് പൂച്ചടിവിള വീട്ടിലെ വിഷ്ണു എന്ന കള്ളപ്പൻ തന്റെ അമ്മ ജനനിയെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 2023 ഏപ്രിൽ 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പ്രതി ജനനിയുടെ തല ഭിത്തിയിൽ പലതവണ ഇടിച്ച ശേഷം ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. മൃതദേഹം കത്തിച്ച ശേഷം പ്രതി തന്നെ ബഹളം വച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയെ തന്നോടൊപ്പം വീട്ടിൽ താമസിപ്പിക്കാൻ മാതാവ് ജനനി ശക്തമായി എതിർത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അവിവാഹിതനായ പ്രതിയെ കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |