ആലപ്പുഴ: സർക്കാർ അടയ്ക്കേണ്ട പ്രീമിയം മുടങ്ങിയതോടെ വിള ഇൻഷ്വറൻസിൽ ചേർന്ന കർഷകർക്ക് വൻകൃഷി നാശം സംഭവിച്ചിട്ടും ആനുകൂല്യം കിട്ടാതായി. കർഷകർ സ്വന്തം വിഹിതം യഥാസമയം അടയ്ക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രി ഫസൽ ബീമാ യോജന, സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതികളിലായി 104 കോടിയാണ് സർക്കാർ കുടിശിക വരുത്തിയത്. അര ലക്ഷത്തോളം നെൽകർഷകർ ഉൾപ്പെടെ ലക്ഷക്കണക്കിന് പേരാണ് ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്.
2023, 2024 വർഷങ്ങളിലെ നാല് സീസണുകളിലെ നഷ്ടപരിഹാരമായി വലിയൊരു തുക കിട്ടാനുണ്ട്.
കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായാണ് പൊതുമേഖലയിലെ അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കമ്പനി മുഖേന പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് തുല്യവിഹിതമുള്ളതാണ് ഫസൽ ബീമാ യോജന. ഇതിൽ ഹെക്ടറിന് 640 രൂപയാണ് പ്രീമിയം.
പദ്ധതി അംഗങ്ങൾ 3.23 ലക്ഷം
(28 ഇനം കൃഷികളിലായി)
81 കോടി:
ഫസൽ ബീമാ യോജനയിൽ
2023 , 2024 വർഷങ്ങളിലെ
പ്രീമിയം കുടിശിക
23 കോടി :
സംസ്ഥാന വിള ഇൻഷ്വറൻസിൽ
2024 മേയ് വരെ കുടിശിക
40,000- 1.75 ലക്ഷം:
ഒരു ഹെക്ടർ നെൽകൃഷിക്ക്
ബീമാ യോജന വഴി
ലഭിക്കുന്ന ആനുകൂല്യം
അംഗങ്ങളിൽ കൂടുതലും
നെല്ല്, വാഴ കർഷകർ
നെല്ല്..............................45734
വാഴ...............................52070
പച്ചക്കറി.......................12472
കിഴങ്ങ് വർഗം.............. 5000
തെങ്ങ്.............................3590
പോർട്ടലും തുറന്നില്ല
ജൂൺ ആദ്യം സജ്ജമാക്കേണ്ട നാഷണൽ ക്രോപ്പ് ഇൻഷ്വറൻസിന്റെ പോർട്ടൽ ഇനിയും തുറക്കാത്തത് കാരണം ഈ വർഷം പദ്ധതിയിൽ ചേരാനും കർഷകർക്ക് കഴിയുന്നില്ല. കൃഷിവകുപ്പ് ഓഫീസുകളിലും അക്ഷയ സെന്ററുകളിലും കയറിയിറങ്ങി വലയുകയാണ് കർഷകർ.
``സംസ്ഥാന വിഹിതത്തിലെ കുടിശികയാണ് ആനുകൂല്യത്തിന് തടസം. പുതുതായി രജിസ്റ്റർ ചെയ്യാൻ പോർട്ടൽ ഓപ്പൺ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.``
- അഗ്രികൾച്ചറൽ ഡെവലപ്മെന്റ്
ആൻഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റ്
``2023ൽ പുഞ്ചക്കൃഷിയിൽ 2439.96 രൂപ ഒടുക്കി ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്നതാണ്. വർഷം രണ്ടായിട്ടും ഒരു രൂപ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.``
-പി.ജി. യശോധരൻ,
നെൽകർഷകൻ, കുട്ടനാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |