തിരുവനന്തപുരം: തന്റെ സസ്പെഷൻ ആറുമാസത്തേക്ക് നീട്ടാൻ സെക്രട്ടേറിയറ്റിൽ കള്ളക്കളി നടന്നുവെന്ന ആക്ഷേപവുമായി സസ്പെൻഷനിൽ കഴിയുന്ന മുൻ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത്. മുതിർന്ന ഐ.എ.എസ് ഓഫീസർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് കഴിഞ്ഞ വർഷം നവംബറിൽ സസ്പെൻഷനിലായതാണ് പ്രശാന്ത്. നിയമപ്രകാരം റിവ്യു കമ്മിറ്റി രൂപീകരിച്ച് ആരോപണങ്ങളിൽ സർക്കാർ പരിശോധന നടത്തിയെങ്കിലും പ്രശാന്ത് വഴങ്ങിയില്ല. സസ്പെൻഷൻ പിൻവലിക്കാൻ സർക്കാർ നടപടിയെടുത്തെങ്കിലും അത് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും ഇതിന്റെ ഫലമായാണ് സസ്പെൻഷൻ ആറുമാസത്തേക്ക് കൂടി നീട്ടാൻ ഇടയായതെന്നുമാണ് പ്രശാന്ത് ആരോപിക്കുന്നത്. നിലവിൽ ഏപ്രിൽ മുതൽ ആറുമാസത്തേക്ക് സസ്പെൻഷനിലാണ് പ്രശാന്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |