കാഞ്ഞങ്ങാട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസർകോട് ജില്ലാ കൺവെൻഷൻ സംസ്ഥാന ട്രഷറർ വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സമിതിയിൽ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള മരണാനന്തര സഹായ പദ്ധതിയായ വ്യാപാര മിത്രയിലൂടെ സഹായം രണ്ടു ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയാണ് കൺവെൻഷൻ നടത്തിയത്. വ്യാപാരി വ്യവസായി സമിതിയുടെ ജില്ലയിലെ സ്ഥാപക നേതാവായ കെ.വി ദാമോദരനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ ഗോപാലൻ അദ്ധ്യക്ഷനായി. ടി. സത്യൻ, ഇ. രാഘവൻ, ലിജു അബൂബക്കർ, ടി. ശശികുമാർ, എം. മാധവൻ, എ. ശബരീശൻ, കെ.വി സുകുമാരൻ, സി. അനിത, കെ.വി ദിനേശൻ, എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ വി.വി ഉദയകുമാർ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |