തിരുവനന്തപുരം: ചെമ്മീൻ ഉണ്ണിയപ്പം,കപ്പവട,ഇറച്ചി വട,മുരിങ്ങയ്ക്ക സൂപ്പ് മുതൽ ട്രാവൻകൂർ മട്ടൺ കറി,കോഴി കുരുമുളകിട്ടത്,ഷാപ്പ് മീൻ കറി,പാലിൽ വേവിച്ച കൊഞ്ച് (പാൽ കൊഞ്ച്) ഉൾപ്പെടെയുള്ള വിഭവങ്ങളുമായി കോവളത്തെ ലീലാ റാവീസിൽ 'ടേസ്റ്റ് ഒഫ് ട്രാവൻകൂർ' ഭക്ഷ്യമേള ആരംഭിച്ചു.
പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ രുചിഭേദങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഭക്ഷ്യമേള. പ്രാദേശികവും പാരമ്പരാഗതവുമായ രുചിക്കൂട്ടുകൾ ചേർത്ത് തയ്യാറാക്കുന്ന വിഭവങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. ഹോട്ടലിലെ സ്വന്തം പച്ചക്കറിത്തോട്ടം 'ആരാമത്തിൽ' വിളയിച്ചെടുത്ത പച്ചക്കറികളാണ് ഭക്ഷ്യമേളയിൽ ഉപയോഗിക്കുന്നത്. പരമ്പരാഗത പാചകരീതികളും, പ്രാദേശിക സ്വാധീനങ്ങളും തുടങ്ങി തീരദേശ വിഭവങ്ങളും,ക്ഷേത്ര സദ്യകളും സുറിയാനി ക്രിസ്ത്യാനി വിഭവങ്ങളും ഉൾപ്പെടുന്ന മെനുവാണ് ജി.വിജീഷിന്റെ നേതൃത്വത്തിലുള്ള കുക്കിംഗ് ടീം അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്.
രാജകീയ പ്രൗഢിയോടെ ഭക്ഷണം കഴിക്കുന്നതോടൊപ്പം അതിഥികൾക്ക് ലൈവ് കർണാടക സംഗീതവും ഇടവേളകളിൽ ചെണ്ടമേളംപോലുള്ള താളമേളങ്ങളും ആസ്വദിക്കാൻ അവസരമുണ്ടെന്ന് ജനറൽ മാനേജർ അയ്യപ്പൻ നല്ലപെരുമാൾ പറഞ്ഞു. ഹോട്ടലിലെ ക്ലിഫ്‌ടോപ് റെസ്റ്റോറന്റിൽ നടക്കുന്ന മേള 25ന് അവസാനിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 75105 93109.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |