ന്യൂഡൽഹി: പഹൽഗാമിൽ 26 നിരപരാധികളെ വെടിവച്ചു കൊന്ന ഭീകരർക്ക് താമസം,ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയ പാക് സ്വദേശികളായ രണ്ട് ലഷ്കറെ ത്വയ്ബ ഭീകരരെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തു. ഭീകരാക്രമണം നടന്ന് ഇന്നലെ രണ്ടു മാസമായപ്പോഴാണ് നിർണായക അറസ്റ്റുകൾ. പർവായിസ് അഹമ്മദ് ജോതർ,ബാഷിർ അഹമ്മദ് ജോതർ എന്നിവർക്ക് ഭീകരാക്രമണത്തെ കുറിച്ച് മുൻകൂർ അറിവുണ്ടായിരുന്നുവെന്ന് എൻ.ഐ.എ വ്യക്തമാക്കി. ആക്രമണം നടത്താനെത്തിയ ഭീകരർക്ക് ദിവസങ്ങൾക്ക് മുൻപ് പഹൽഗാമിൽ പ്രാദേശിക സൗകര്യങ്ങൾ ഏർപ്പാടാക്കി. ഭീകരാക്രമണം നടന്ന കുന്നിൻപ്രദേശത്തിന് സമീപത്തെ താത്കാലിക ടെന്റിലാണ് ഭീകരർ താമസിച്ചത്. കേസിൽ അന്വേഷണം തുടരുകയാണെന്നും എൻ.ഐ.എ അറിയിച്ചു. അതേസമയം,ആക്രമണത്തിലെ മുഖ്യ ഭീകരരെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |