കാഞ്ഞങ്ങാട്: മയക്കുമരുന്നു കേസിൽ പ്രതികളായി ഒളിവിൽ കഴിഞ്ഞ രണ്ടുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് മുറിയനാവിയിലെ ഷാജഹാൻ അബൂബക്കർ (41), അജാനൂർ കടപ്പുറത്തെ നൗഷാദ് പി.എം(37 ) എന്നിവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഷാജഹാന്റെ വീട്ടിൽ നിന്നും ഇയാൾ ഉപയോഗിച്ചുവരുന്ന പാന്റിലും സോക്സിലും സൂക്ഷിച്ച 3.61 ഗ്രാം എം.ഡി.എം.എ യും, നൗഷാദിന്റെ വീട്ടിൽ നിന്നും 1.790 ഗ്രാം എം.ഡി.എം.എ, 5.950 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയ ഇരു പ്രതികളും ഓടി രക്ഷപെട്ടു. മംഗളൂരുവിൽ നടത്തിയ അന്വേഷണത്തിലാണ് ജ്യോതി സർക്കിളിന് സമീപം ഷാജഹാൻ അബൂബക്കറും നൗഷാദും പിടിയിലായത്. സമാനമായ നിരവധി കേസുകളിൽ പ്രതികളാണ്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ അജിത് കുമാർ പി നേതൃത്വം നൽകി. ഇൻസ്‌പെക്ടർമാരായ അഖിൽ, വരുൺ, അനിൽ കെ.ടി, ജ്യോതിഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |