കാസർകോട്: സ്കൂളിൽ ഷൂസ് ധരിച്ചെത്തിയതിനു പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം. നിലത്തു തള്ളിയിട്ട ശേഷം വിദ്യാർത്ഥിയുടെ ശരീരത്തിലേക്കു പ്ലസ് ടു വിദ്യാർത്ഥികൾ ബെഞ്ച് മറിച്ചിട്ടതായും പരാതിയിൽ പറയുന്നു. ആദൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.
ബെഞ്ചു വീണ വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. മുഖത്ത് ഉൾപ്പെടെ നഖം കൊണ്ട് മുറിഞ്ഞ പരുക്കുമുണ്ട്. രക്ഷകർത്താക്കളുടെ പരാതിയിൽ 6 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ 4 പേർ കസ്റ്റഡിയിലായിട്ടുണ്ടെന്നറിയുന്നു. അതേസമയം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിക്കേറ്റ വിദ്യാർത്ഥി നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |