കല്പഞ്ചേരി: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിനു കീഴിൽ സംസ്ഥാനതലത്തിൽ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമായ രാജ്യപുരസ്‌കാർ അവാർഡ് ഗവർണറിൽ നിന്നും നേരിട്ട് സ്വീകരിച്ച സന്തോഷത്തിലാണ് കാട്ടിലങ്ങാടി യത്തീംഖാന എച്ച്.എസ്.എസിലെ കെ.പി. മുഹമ്മദ് ബാസിലും പല്ലാർ കമ്മുമുസ്ലിയാർ എച്ച്.എസ്.എസിലെ ഫാത്തിമ ഷെസയും.
തിരൂർ സ്‌കൗട്ട് ജില്ലയിൽ നിന്നും അവാർഡിന് അർഹരായ നിരവധി വിദ്യാർത്ഥികൾക്കിടയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇരുവരും. ഫോക്കസ് ഓപ്പൺ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ കൂടെയായിരുന്നു.
വി.കെ കോമളവല്ലി, പി. മുഹമ്മദ് യാസിർ, പി.റംഷീദ, പി. സുഹറാബി എന്നിവരാണ് പരിശീലകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |