കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിന് രവീന്ദ്രാ നീ എവിടെ?' എന്ന് പേരിട്ടു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.ഇടിയും മിന്നലും എന്നായിരുന്നു നേരത്തേ പേര്.അസീസ് നെടുമങ്ങാട്, സിദ്ധിഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി നിസ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ കൃഷ്ണ പൂജപ്പുര, ഛായാഗ്രഹണം മഹാദേവൻ തമ്പി, ബി.കെ ഹരി നാരായണന്റെ വരികൾക്ക് പ്രകാശ് ഉള്ളേരി സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, ലൈൻ പ്രൊഡ്യൂസർ- ടി.എം റഫീക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ, കലാസംവിധാനം- അജയ് ജി അമ്പലത്തറ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ
അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു ആണ് നിർമ്മാണം.പി.ആർ.ഒ- പി.ശിവപ്രസാദ്,
,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |