ആസിഫ് അലി, അപർണ ബാലമുരളി എന്ന സൂപ്പർ ഹിറ്റ് താരജോഡികളെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം പ്രേക്ഷകർക്ക് ഏറെ ആകാംക്ഷ പകരുന്നു. ത്രില്ലർ ചിത്രമായ കൂമനുശേഷം ആസിഫ് അലിയും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ. കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്,
ഛായാഗ്രഹണം: സതീഷ് കുറുപ്പ്,, എഡിറ്റർ
: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, ഗാനരചന വിനായക് ശശികുമാർ,സംഗീതം: വിഷ്ണു ശ്യാം, കോസ്റ്റ്യൂം ഡിസൈനർ: ലിന്റാ ജീത്തു, മേക്കപ്പ്: അമൽ ചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു, ഇ ഫോർ എക്സ്പിരിമെന്റ് , നാഥ് സ്റ്റുഡിയോസ് എന്നീ ബാനറിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ സഹകരണത്തിൽ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
പി.ആർ. ഒ ആതിര ദിൽജിത്ത്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |