കൊച്ചി: സിറിയയിലെ ഡമാസ്‌കസിലെ ക്രൈസ്തവ പള്ളിലുണ്ടായ ഭീകരാക്രമണത്തെ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭ അപലപിച്ചു. പള്ളിക്കുള്ളിൽ പ്രാർത്ഥിക്കുന്നവർക്ക് നേരെയുണ്ടായ ഭീകരാക്രമണം വേദനാജനകമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. ഭീകരാക്രമണത്തിൽ ഇന്ത്യൻ യാക്കോബായ സഭയുടെ ദു:ഖം ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |