കൊച്ചി: വാണിജ്യ, ബിസിനസ് രംഗത്തെ വായ്പകൾ വളർത്താൻ ബാങ്കുകളെയും വായ്പ സ്ഥാപനങ്ങളെയും കൂടുതലായി പിന്തുണക്കാൻ ട്രാൻസ് യൂണിയൻ സിബിൽ ക്രെഡിറ്റിവേഷൻ സിബിൽ കൊമേഴ്‌സ്യൽ റാങ്കെന്ന (സി.വി.സി.എം.ആർ) പുതിയ അവലോകന മാതൃക അവതരിപ്പിച്ചു. വാണിജ്യ വായ്പ മേഖലയിൽ കൂടുതൽ കൃത്യതയുള്ളതും കൂടുതൽ ഉത്തരവാദിത്തമേറിയ തീരുമാനങ്ങൾ കൈക്കൊള്ളാനിത് സഹായകമാകും.
വായ്പകൾ ലഭ്യമാക്കൽ, വായ്പാ സ്വഭാവം സംബന്ധിച്ച കൂടുതൽ ഉൾക്കാഴ്ച ലഭ്യമാക്കി ആത്യന്തികമായി വാണിജ്യ വായ്പാ വിതരണ പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്താൻ ഇതിലൂടെ കഴിയും. സാമ്പത്തിക അച്ചടക്കമുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളെ കണ്ടെത്താനും സഹായിക്കും.
റാങ്കിംഗിന് യോഗ്യമായ ബിസിനസുകളുടെ എണ്ണം 12 ശതമാനം വർദ്ധിപ്പിക്കുന്നു. റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളിൽ 70 ശതമാനത്തിലേറെയും വായ്പ ദാതാക്കൾക്കു പ്രിയങ്കരമായ റാങ്ക് സ്‌കെയിലിലാണെന്നാണ് സൂചിപ്പിക്കപ്പെടുന്നത്.
വായ്പാ വിതരണത്തിന് വിശ്വാസമുള്ള പങ്കാളി
വായ്പ ദാതാക്കളുടെ വിശ്വസനീയ പങ്കാളിയായാണ് ട്രാൻസ് യൂണിയൻ സിബിൽ നിലകൊള്ളുന്നത്. 2017ൽ അവതരിപ്പിച്ച സി.എം.ആർ വാണിജ്യ വായ്പാ നഷ്ടസാധ്യതകൾ വിശകലനം ചെയ്യുന്നതിൽ വലിയ മാറ്റങ്ങളാണു വരുത്തിയത്. ഏകദേശം 60 ശതമാനത്തോളം വാണിജ്യ വായ്പകളും സി.എം.ആർ റാങ്കിംഗ് അടിസ്ഥാനത്തിലാണ് നൽകുന്നത്. വിപണിയിലെ മാറ്റങ്ങളുടേയും പുതിയ ആവശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് ട്രാൻസ് യൂണിയൻ സിബിൽ സിവി സിഎംആർ അവതരിപ്പിക്കുന്നത്.
എം.എസ്.എം.ഇ വളർച്ചയ്ക്ക് ഗുണമാകും
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ എം.എസ്.എം.ഇ മേഖല ഗണ്യമായ പങ്കാണ് വഹിക്കുന്നത്
ഭവേഷ് ജെയിൻ
മാനേജിംഗ് ഡയറക്‌ടർ
ട്രാൻസ് യൂണിയൻ സിബിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |