കൊച്ചി: അമേരിക്കയും ഇന്ത്യയും ഇടക്കാല വ്യാപാര കരാറിൽ ഒപ്പുവക്കാൻ സാദ്ധ്യതയേറുന്നു. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകളിൽ കാര്യമായ പുരോഗമനം നേടാത്തതിനാലാണ് ഇടക്കാല കരാറിന് ഒരുങ്ങുന്നത്. ജൂലായ് ഒൻപതിന് മുൻപ് ഇടക്കാല കരാർ ഒപ്പുവച്ചേക്കും. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 26 ശതമാനം പകരച്ചുങ്കം ജൂലായ് ഒൻപത് വരെയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മരവിപ്പിച്ചിട്ടുള്ളത്. അതിനാൽ തത്കാലം ഇടക്കാല കരാർ ഒപ്പുവച്ചതിന് ശേഷം സമ്പൂർണ വ്യാപാര കരാർ രൂപപ്പെടുത്താനാണ് ആലോചന.
കാറുകൾ, മദ്യം, കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ കുത്തനെ കുറയ്ക്കുന്നതിൽ തീരുമാനമാകാത്തതാണ് വ്യാപാര ചർച്ചകളിൽ കല്ലുകടിയാകുന്നത്. ക്ഷീര മേഖല വിദേശ നിക്ഷേപത്തിനായി തുറന്നു നൽകുന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |