ഷോറൂമുകളുടെ എണ്ണം 400 കടന്നു
കോഴിക്കോട് : ആഗോള ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് 400 ഷോറൂമുകളുമായി ചരിത്ര നേട്ടം സൃഷ്‌ടിച്ചു. നോയിഡയിലെ സെക്ടർ 18ൽ 400ാമത് ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.പി വീരാൻകുട്ടി, ഗ്രൂപ്പ് സി.എം.ഒ സലീഷ് മാത്യു, റീട്ടെയിൽ ഓപ്പറേഷൻ മേധാവി (റെസ്റ്റ് ഒഫ് ഇന്ത്യ) പി.കെ.സിറാജ്, നോർത്ത് റീജിയണൽ ഹെഡ് എൻ.കെ.ജിഷാദ് തുടങ്ങിയവർ പങ്കെടുത്തു.
13 രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള മലബാർ ഗോൾഡ് നിലവിലുള്ള 63,000 കോടി രൂപയുടെ വിറ്റുവരവ് 78,000 കോടി രൂപയായി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പുതുതായി 60 ഷോറൂമുകൾ തുറക്കാനും കമ്പനി ലക്ഷ്യമിടുന്നു.
മലബാർ ഗ്രൂപ്പിന് കീഴിലുള്ള മാനേജ്‌മെന്റ് ടീം അംഗങ്ങളുടെ എണ്ണം 27,250 ആയി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് എം. പി അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |