മൊബൈൽ ഫോണുകളിൽ 48 ശതമാനം വരെ വിലക്കുറവ്
കോഴിക്കോട്: മഴക്കാല വിപണിക്ക് ആവേശം പകർന്ന് മൈജി ഫോൺ മേളയ്ക്ക് തുടക്കമായി. കേരളത്തിൽ ഏറ്റവും കൂടുതൽ ഫോൺ വിൽക്കുന്ന ബ്രാൻഡായ മൈജി വിവിധ ബ്രാൻഡുകൾക്ക് 48 ശതമാനം വരെ വിലക്കുറവാണ് നൽകുന്നത്. 30,000 രൂപയിൽ താഴെ വിലയുള്ള മൊബൈൽ ഫോണുകൾക്കാണ് പ്രത്യേക വിലക്കുറവും ആകർഷകമായ ഇഎംഐ സ്കീമുകളും ലഭിക്കുന്നത്. ഫോൺ മേള ജൂൺ 30 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. 10,000 മുതൽ 20,000 രൂപ വരെ വിലയുള്ള ഫോണുകളിൽ രണ്ട് വർഷത്തെ എക്സ്ട്രാ വാറന്റിയും 40,000 രൂപയിൽ താഴെയുള്ളവയിൽ ഗാഡ്ജറ്റ് പ്രൊട്ടക്ഷൻ പ്ലാനും രണ്ട് വർഷത്തെ എക്സ്ട്രാ വാറന്റിയുമുണ്ട്. 70,000 വരെ വിലയുള്ള ഫോണുകളിൽ 6,000 രൂപ വരെ ക്യാഷ്ബാക്ക് വൗച്ചറും, 70,000 ത്തിന് മുകളിൽ വിലയുള്ള ഫോണുകളിൽ 20,000 വരെ ക്യാഷ്ബാക്ക് വൗച്ചറുമാണ് ക്രമീകരിച്ചിരിക്കുന്നത്. പഴയ മൊബൈൽ ഫോണും ടാബ്‌ലെറ്റും എക്സ്ചേഞ്ച് ചെയ്യുമ്പോൾ 12,000 വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |