മുംബയ് : അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണിൽ തനിക്ക് മുംബയ് ടീമിനായി കളിക്കാൻ താത്പര്യമില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ അംഗം പൃഥ്വി ഷാ. മഹാരാഷ്ട്രയ്ക്കോ മറ്റേതെങ്കിലും സ്റ്റേറ്റ് ടീമിനോ വേണ്ടി കളിക്കാൻ തനിക്ക് എൻ.ഒ.സി നൽകണമെന്ന് ഷാ മുംബയ് ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷയുണർത്തുന്ന യുവതാരമായി ഇന്ത്യൻ ടീമിലേക്കെത്തിയ ഷാ പിന്നീട് മോശം ശീലങ്ങളും ഫോമില്ലായ്മയും മൂലം പുറത്തായിരുന്നു. ആഭ്യന്തരക്രിക്കറ്റിലും മികവ് പുലർത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |