കോട്ടയം : സ്‌കൂൾ വാനിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവർ അറസ്റ്റിൽ. ഇടക്കുന്നം പാറത്തോട് കൊല്ലംപറമ്പിൽ റഹീം (55) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഫെബ്രുവരി മുതൽ 2025 ജൂൺ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. കൈയിൽ കടന്നു പിടിച്ച് കുട്ടിയോട് ഇഷ്ടമാണെന്ന് പറയുകയും ഫോൺ ചെയ്യണമെന്നും ആവശ്യപ്പെട്ടു. നിരന്തരം ശല്യം തുടർന്നതോടെ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |