കൊച്ചി: 'മാറ്റത്തെ ആഘോഷിക്കുക' എന്ന പുതുക്കിയ ആശയവുമായി പുതിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിച്ച് ബട്ടർഫ്‌ളൈ. വിരലടയാളത്തിൽ നിന്ന് പ്രചോദനമുൾകൊണ്ട് ചിത്രശലഭത്തിന്റെ ചിറകുകളിൽ മനോഹരമായി ലയിക്കുന്ന പുതിയ ലോഗോ ബ്രാൻഡിന്റെ കാതലായ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. പുതിയ ബട്ടർഫ്‌ളൈ ലോഗോ വെറുമൊരു ചിഹ്നത്തേക്കാൾ ഉപരി ഉപഭോക്താക്കൾ, വ്യാപാരികൾ, ഡീലർമാർ, ജീവനക്കാർ, ഡിസൈനർമാർ എന്നിങ്ങനെ ബട്ടർഫ്‌ളൈ ഉത്പ്പന്നങ്ങളെ പൂർണമാക്കുന്നവരുടെ അടയാളമാണ്.
മിക്‌സർ ഗ്രൈൻഡറുകൾ മുതൽ കുക്ക്‌ടോപ്പുകൾ വരെയുള്ള ബട്ടർഫ്‌ളൈ ഉത്പന്നങ്ങൾ 40 വർഷത്തിലേറെയായി ഇന്ത്യയിലെ അടുക്കളകളുടെ ഭാഗമാണ്. മാറ്റങ്ങളെ വരിക്കുമ്പോഴും സ്വത്വം മറക്കാതെ സ്വയം ബോധ്യമുള്ളവരായവരോട് ബട്ടർഫ്‌ളൈയുടെ പുതിയ യുഗം നേരിട്ട് സംസാരിക്കുന്നുവെന്ന് ചീഫ് ബിസിനസ് ഓഫീസർ ശ്വേത സാഗർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |