ടെല്‍ അവീവ്: ഇറാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് ഇസ്രായേലികള്‍ അറസ്റ്റില്‍. പൊലീസും ഷിന്‍ ബത്ത് ഏജന്റുമാരും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ ഭാവി വധുവിന്റെ രഹസ്യവിവരങ്ങള്‍ ഇറാന് ചോര്‍ത്തി നല്‍കിയെന്നാണ് സംശയിക്കുന്നത്. നെതന്യാഹുവിന്റെ മകന്റെ വിവാഹം ഇറാനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഇറാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് ഇതിനകം നിരവധി ഇസ്രായേലികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ മൂന്ന് പേര്‍ക്കും പരസ്പരം ഒരു ബന്ധവുമില്ലെന്നാണ് കണ്ടെത്തല്‍. ഇവരില്‍ ഒരാളാണ് പ്രധാനമന്ത്രിയുടെ ഭാവി മരുമകളുടെ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികള്‍ക്കെതിരെ പ്രത്യേകമായിട്ടാണ് കേസുകള്‍ ചുമത്തിയത്. 28കാരനായ ദിമിത്രി കോഹന്‍ എന്ന യുവാവാണ് നെതന്യാഹുവിന്റെ മകന്‍ അവ്നര്‍ നെതന്യാഹുവിന്റെയും വധു അമിത് യാര്‍ഡേനിയുടെയും കുടുംബത്തെ കുറിച്ച രഹസ്യ വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയതെന്നാണ് ആരോപണം.
ഇയാളെ ഒരുമാസം മുമ്പ് പിടികൂടിയിരുന്നെങ്കിലും ഇന്നലെയാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. ഇറാനിയന്‍ ഏജന്റുമാരില്‍നിന്ന് ആയിരക്കണക്കിന് ഡോളര്‍ ക്രിപ്റ്റോകറന്‍സിയായി ചാരന്‍മാര്‍ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കമ്പ്യൂട്ടറുകളും പൊലീസ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വലിയ പാരിതോഷികം നല്‍കി ഇസ്രായേലികളെ ചാരന്‍മാരാക്കി മാറ്റാനുള്ള നീക്കം ഇറാന്‍ നടത്തുന്നതായി ഇസ്രായേലി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |