പഴയങ്ങാടി:ഒരു വീട്ടിൽ ഒരാൾക്ക് ഹൃദയശ്വാസകോശം പുനരുജ്ജീവന പ്രക്രിയയിൽ പ്രാവീണ്യം നൽകാൻ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നൂതനപദ്ധതി തുടങ്ങി. ഹൃദയസ്തംഭനങ്ങളിൽ സി പി.ആർ നൽകാൻ പൊതു ജനങ്ങൾക്ക് പരിശീലനം നൽകുക വഴി ഹൃദയസ്തംഭന മരണനിരക്ക് കുറയ്ക്കുകയെന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ നിർവഹിച്ചു. രാജ്യത്ത് പ്രതിവർഷം 7 ലക്ഷം മരണങ്ങളാണ് ഹൃദയസ്തംഭനം മൂലം ഉണ്ടാകുന്നത്. ഇതിൽ വലിയ ശതമാനവും ആശുപത്രിക്ക് പുറത്താണ് സംഭവിക്കുന്നത്. പ്രഥമശുശ്രൂഷ നൽകാതെ രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നത് മരണനിരക്ക് ഗണ്യമായി ഉയർത്തുന്നുവെന്ന ഒരു വസ്തുതയെ മുൻനിർത്തിയാണ് പി.പി.ഷാജിറിന്റെ നേതൃത്വത്തിലുളള ഭരണസമിതി ചാപ്പ് ദി ഹാർട്ട് സേവർ എന്ന പദ്ധതി വിഭാവനം ചെയ്തത്. ആദ്യ ഘട്ടം എന്ന നിലയിൽ പരിശീലനം സിദ്ധിച്ച 250 വളണ്ടിയർമാർക്ക് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡന്റ് പി.പി.ഷാജിർ സർട്ടിഫിക്കറ്റ് വിതരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |